Advertisement

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

November 17, 2017
0 minutes Read
gujarath election ഗുജറാത്ത് തെരഞ്ഞെടുപ്പ്: ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി

ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. 70 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ എന്നിവർ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

വിജയ് രൂപാണി സൗരാഷ്ട്രയിലെ രാജ്‌കോട്ട് വെസ്റ്റിൽ നിന്നും നിതിൻ പട്ടേൽ മെഹ്‌സാനയിൽ നിന്നും ജനവിധി തേടും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ജിതു വഖാനി ഭാവ്‌നഗർ വെസ്റ്റിൽ നിന്ന് മത്സരിക്കും.

ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള 45 ഉം രണ്ടാം ഘട്ടത്തിനുള്ള 25 ഉം സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബർ ഏഴ്, 14 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top