Advertisement

കോര്‍പ്പറേഷന് കടവന്ത്രയെ ഇങ്ങനെയൊക്കെ മോടിപിടിപ്പിക്കാന്‍ അറിയാമായിരുന്നോ?

November 20, 2017
0 minutes Read
vice president visit

കൊച്ചി കോര്‍പ്പറേഷന് കടവന്ത്രയെ ഇങ്ങനെയൊക്കെ മോടിപിടിപ്പിക്കാന്‍ അറിയാമായിരുന്നോ? മാലിന്യ വണ്ടി പോലും ആണ്ടിനും സംക്രാന്തിയ്ക്കും കടന്നു വന്നിരുന്ന കടവന്ത്രയും ജിസിഡിഎ പരിസരവും, ഇന്ദിരാഗാന്ധി ആശുപത്രി പരിസരവും തലയും കുത്തി നിന്ന് വൃത്തിയാക്കുകയാണ് കോര്‍പ്പറേഷന്‍ വണ്ടികള്‍. ഉപരാഷ്ട്രപതിയുടെ രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് ഇപ്പോള്‍ അധികാരികളുടെ കണ്ണ് തുറപ്പിച്ചിരിക്കുന്നത്. സാധാരണയായി റോഡരികില്‍ തൊഴിലാളികള്‍ അടിച്ച് കൂട്ടി വയ്ക്കുന്ന കരിയില പോലും അഞ്ചും ആറും ദിവസങ്ങള്‍ കൂടുമ്പോള്‍ വന്ന് കൊണ്ട് പോകാറായിരുന്നു പതിവ്. എന്നാല്‍ മണ്ണടക്കം കോരിയാണ് വൃത്തിയാക്കല്‍ യ‍ജ്ഞം ഇപ്പോള്‍ പുരോഗമിക്കുന്നത്.
പ്രാധാന പാതയായിരുന്നിട്ട് വൃത്തിയുള്ള റോഡും നടപ്പാതയും സ്വപ്നം മാത്രമായിരുന്നു കടവന്ത്രയ്ക്ക്. രാത്രിയില്‍ വലിച്ചെറിയുന്ന മാലിന്യ കവറുകളും മറ്റും പൊട്ടിയൊലിച്ച് കിടന്നാലും മൂക്ക് പൊത്തി നടന്നോളൂ എന്ന നിലപാടായിരുന്നു അധികാരികള്‍ക്ക്. എന്നാല്‍ ഉപരാഷ്ട്രപതിയെത്തുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ കാണിക്കുന്ന ഈ ശുചീകരണ മഹാമഹം അടിവരയിടുന്നത് ഇത് വരെ അധികാരികള്‍ ഈ തെരുവിനോട് കാണിച്ചിരുന്നത് അവഗണനയാണെന്നത് തന്നെയാണ്.

ചൊവ്വ ബുധന്‍ ദിവസങ്ങളിലാണ് ഉപരാഷ്ട്രപതി കൊച്ചിയിലെത്തുന്നത്. സന്ദര്‍ശനം പ്രമാണിച്ച് ജില്ലയില്‍ കടുത്ത ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്ട്രപതിയുടെ വാഹനം കടന്ന് പോകുന്നതിന് മുപ്പത് മിനിട്ട് മുമ്പായി വാഹന വ്യൂഹം കടന്ന് പോകുന്ന റോഡില്‍ ഇടറോഡുകളില്‍ നിന്നുള്ള ഗതാഗതം തടസ്സപ്പെടുത്തും. എന്നാല്‍ ആംബുലന്‍സ്, അഗ്നിശമന സേന എന്നിവയ്ക്ക കടന്ന് പോകാന്ഡ പോലീസ് സൗകര്യം ഒരുക്കും.

ഇന്ന് വൃത്തിയാക്കുന്നതിന് പുറമെ കടവന്ത്രയിലും സമീപ പ്രദേശങ്ങളിലും താത്കാലിക ബാരികേഡ് ഫുട്പാത്തില്‍ സ്ഥാപിച്ചിട്ടുമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top