Advertisement

കാശ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം മൂന്ന് ഭീകരരെ വധിച്ചു

November 21, 2017
0 minutes Read
army killed terrorist at assam indian army killed three terrorists in kashmir

കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു. ചൊവ്വാഴ്ച രാവിലെ കുപ്‌വാരയിലെ മഗം മേഖലയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

മഗം മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിആർപിഎഫും കശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. പ്രദേശത്തെ വീട്ടിൽ ഒളിച്ചിരുന്ന ഭീകരർ സംയുക്ത സംഘത്തിനു നേരേ ശക്തമായ വെടിവയ്പ് നടത്തി. സേനയും ശക്തമായി തിരിച്ചടിച്ചതോടെ മൂന്നു ഭീകരർ കൊല്ലപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top