Advertisement

യോഗി ആദിത്യ നാഥിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത മുസ്ലിം സ്ത്രീയുടെ പര്‍ദ്ദ അഴിച്ച് മാറ്റി

November 22, 2017
1 minute Read
Yogi Adityanath's Rally, Cops Make Woman Remove Burqa

യോഗി ആദിത്യ നാഥിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത മുസ്ലിം സ്ത്രീയുടെ പര്‍ദ്ദ പോലീസ് ബലമായി അഴിച്ച് മാറ്റി. ബിജെപി പ്രവര്‍ത്തകയായ സയ്റയുടെ പര്‍ദ്ദയാണ് അഴിച്ച് മാറ്റിയത്. ഉത്തര്‍ പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം. സമ്മേളന വേദിയിലേക്ക് യോഗി ആദിത്യ നാഥ് എത്തുംമുമ്പേയാണ് സംഭവം. പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകനാണ് ഇത് പകര്‍ത്തി പുറം ലോകത്ത് എത്തിച്ചത്. തങ്ങള്‍ക്ക് വേദിയിലെ കറുത്ത കൊടികള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശം ഉണ്ടായിരുന്നതെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.

Yogi Adityanath’s Rally, Cops Make Woman Remove Burqa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top