സ്വന്തം നഗ്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്ത്

തന്റെ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടി രംഗത്ത്. നടിയും മോഡലുമായ അജിനാ മേനോനാണ് സീരിയല്‍ രംഗത്തെ പെണ്‍വാണിഭം അടക്കമുള്ള വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഇവര്‍ തന്റെ വീഡിയോ പ്രചരിപ്പിച്ചതെന്ന് നടി അജിനാ മേനോന്‍ പറയുന്നു.
തന്റെ വീഡിയോ നടിയും കാമുകനും ചേര്‍ന്ന് വീഡിയോ ചതിയിലൂടെ കൈക്കലാക്കുകയായിരുന്നുവെന്നാണ് അജിന ഫെയ്സ് ബുക്ക് ലൈവില്‍ വ്യക്തമാക്കുന്നത്. ഇത് താന്‍ അറിഞ്ഞപ്പോള്‍ ഇരുവരുടെ മൊബൈലുകളില്‍ നിന്നും ഇത് ഡിലീറ്റ് ചെയ്തതും ആണ്, എന്നാല്‍ അവര്‍ അത് റിക്കവറി സോഫ്റ്റ് വെയ്ര്‍ ഉപയോഗിച്ച് തിരിച്ചെടുത്ത ശേഷം വീഡിയോ പ്രചരിപ്പിക്കുകയാണ്. ഇത് പ്രചരിപ്പിച്ച നടി പെണ്‍വാണിഭവുമായി ബന്ധം ഉണ്ടെന്നും, ചാന്‍സ് തരാമെന്ന് പ്രലോഭിപ്പിച്ച് ഫെയ്സ് ബുക്കിലൂടെ പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്താറുണ്ടെന്നും നടി പറയുന്നു. ഇവര്‍ക്കൊപ്പമുള്ള ആള്‍ കൊലപാതകേസില്‍ വരെ പ്രതിയായിട്ടുള്ളയാളാണെന്നും ആരോപിക്കുന്നു. തന്നെ സഹായിക്കാന്‍ ആരുമില്ലെന്ന് വിശദമാക്കുന്ന അജിന ഏവരും തന്റെ വീഡിയോ പങ്കുവച്ച് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി നഗ്ന വീഡിയോ പ്രചരിപ്പിക്കുന്നവരാണെന്നും താരം പറയുന്നു. മറ്റൊരു മാര്‍ഗ്ഗം ഇല്ലാത്തത് കൊണ്ടാണ് ഫെയ്സ് ബുക്ക് ലൈവില്‍ വന്നതെന്നാണ് അജിനാ മേനോന്‍ പറയുന്നു.
വീഡിയോ കാണാം
ajina menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here