പാലായില്‍ വസന്ത വിസ്മയലോകം തുറന്ന് ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍

ഫ്ളവേഴ്സ് ചാനല്‍ പാലയില്‍ സംഘടിപ്പിക്കുന്ന കലാ-വിസ്മയ-വ്യാപാര സംഗമവും പുഷ്മമേളയും പാലാ മുണ്ടുപാലം സുലഭ നഗറില്‍ തുടങ്ങി. അമ്യൂസ്മെന്റ് പാര്‍ക്ക്, വ്യാപാരമേള, ഫുട്കോര്‍ട്ട്, അരുമ മൃഗങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടേയും പ്രദര്‍ശനം, പുഷ്പമേള, വാഹനമേള, കലാപരിപാടികള്‍ എന്നിവയാണ് മേളയുടെ പ്രധാന ആകര്‍ഷണം.മേള രണ്ട് മണിയ്ക്ക് ആരംഭിക്കും. ഇന്ന് വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കെഎം മാണി എംഎല്‍എ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിനാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക. നഗരസഭാ ഉപാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ ചടങ്ങിന്റെ അധ്യക്ഷനായിരിക്കും. ദീപിക ദിനപത്രമാണ് ഫെസ്റ്റിവല്ലിന്റെ മീഡിയാ പാര്‍ട്ണര്‍.
ആര്‍. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയുടം തത്സമയ ചിത്രീകരണവും. ഉപ്പും മുളകും ടീമിന്റെ സര്‍പ്രൈസ് വരവും മേളയിലുണ്ടാകും. കോമഡി ഷോ കലാകാരന്മാരും, ചലച്ചിത്ര പിന്നണി ഗായകരും, മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലെ താരങ്ങളും അണി നിരക്കുന്ന കലാ സന്ധ്യകളും മേളയ്ക്ക് കൊഴുപ്പേകും.
ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പത് മണിവരെയും, മറ്റ് ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് വരെയുമാണ് പ്രദര്‍ശനം.
pala expo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here