വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ കത്തിച്ചു

വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ കത്തിച്ചു. ഹൈദരാബാദ് സ്വദേശിനി ദുവ്വുരു രാഗ മോണിക്ക റെഡ്ഡിയാണ് ജീവനൊടുക്കിയത്.കെമിസ്ട്രി പരീക്ഷയ്ക്ക് പേപ്പർ കട്ടിംഗ് കൊണ്ടുവന്ന് കോപ്പിയടിച്ചുവെന്നാരോപിച്ച് രാഗ മോണിക്ക റെഡ്ഡിയെന്ന ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനിയെ അദ്ധ്യാപകർ പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മാനസികപീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ ആരോപിക്കുന്നു.
300 ഓളം വിദ്യാർഥികൾ ക്യാംപസിൽ കലാപത്തിന് സമാനമായ അവസ്ഥ സൃഷ്ടിച്ചതോടെ പലരും ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയോടി. അതേസമയം ഹോസ്റ്റലിലെ തീ കെടുത്താനെത്തിയ ഫയർഫോഴ്സിനെ വിദ്യാർഥികൾ അകത്തേയ്ക്ക് കയറ്റിവിട്ടില്ല. പിന്നീട് പൊലീസെത്തി നന്നേ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ഇപ്പോൾ കനത്ത പൊലീസ് കാവലിലാണ് സർവകലശാല. മരിച്ച മോണിക്കയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം റോയപ്പേട്ട സർക്കാരാശുപത്രിയിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്.
അര്‍ധരാത്രിയിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ ക്യാമ്പസിനുള്ളിൽ തങ്ങിയിരുന്നു. 200ലേറെ പോലീസുകാര്‍ സർവ്വകലാശാലയിൽ സുരക്ഷയ്ക്കായി എത്തിയിട്ടുണ്ട്.
sathyabhama university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here