Advertisement

ട്രെയിൻ പാളം തെറ്റി; മൂന്ന് മരണം; ഒമ്പത് പേർക്ക് പരിക്ക്

November 24, 2017
1 minute Read
train derailed in UP

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി മൂന്ന് മരണം. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ ബാന്ദാ ഭാഗത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം.

ഗോവയിലെ വാസ്‌ക്കോ ഡ ഗാമയിൽ നിന്നും ബിഹാറിലെ പട്‌നയിലേക്ക് പോവുകയായിരുന്നു ട്രെയിനിന്റെ 13 കോച്ചുകളാണ് മണിക്പൂർ ജംഗ്ഷന് സമീപം പാളം തെറ്റിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാളത്തിനുണ്ടായ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

 

train derailed in UP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top