Advertisement

മുട്ടവില കുതിച്ചു

November 25, 2017
1 minute Read
egg price hikes

രാജ്യവ്യാപകമായി മുട്ട വില കുത്തനെ ഉയരുന്നു. സംസ്ഥാനത്തെ വിപണികളിലും വിലക്കയറ്റം പ്രതിഫലിച്ചുതുടങ്ങി. അഞ്ച് രൂപയിൽ താഴെ മാത്രമായിരുന്ന വില ഇന്ന് ആറ് രൂപയ്ക്ക് മുകളിലെത്തി. രാജ്യത്ത് മറ്റ് പല നഗരങ്ങളിലും ഏഴ് രൂപ മുതൽ ഒൻപത് രൂപ വരെയാണ് മുട്ടയുടെ വില. മെട്രോ നഗരങ്ങളിൽ എല്ലായിടത്തും ഇപ്പോൾ തന്നെ ഒൻപത് രൂപയ്ക്കാണ് വിൽപ്പന.

കഴിഞ്ഞ വർഷം കോഴിമുട്ടയ്ക്ക് വിലയിടിഞ്ഞത് മൂലം കർഷകർക്ക് കനത്ത നഷ്ടം നേരിടേണ്ടി വന്നിരുന്നു. ഇക്കാരണത്താൽ ഈവർഷം ഉൽപ്പാദനത്തിൽ 30 ശതമാനത്തോളം കുറവുവരുത്തിയിരുന്നു. ഇതാണ് ഇക്കുറി കടുത്ത വിലക്കയറ്റത്തിന് ഇടയാക്കിയത്. കഴിഞ്ഞ വർഷം നാല് രൂപയോളമാണ് ഒരു മുട്ടയ്ക്ക് കർഷകന് ലഭിച്ചത്. 3.50 രൂപയോളം ഉൽപ്പാദന ചിലവും വന്നിരുന്നു.

 

egg price hikes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top