ശബരിമലയിൽ പ്ലാസ്റ്റിക് നിയന്ത്രണത്തിനായി കടുത്ത നടപടികൾ

ശബരിമലയിൽ പ്ലാസ്റ്റിക് രഹിത തീർത്ഥാടനം എന്ന ആശയം പാളിയതോടെ കൂടുതൽ നടപടികളുമായി ദേവസ്വം ബോർഡ്. മകര വിളക്ക് കാലത്ത് ഇരുമുടി കെട്ടിലും അല്ലാതെയും പ്ലാസ്റ്റിക്ക് ഇനങ്ങളുമായി വരുന്ന തീർത്ഥാടകരെ പമ്പയിൽ വെച്ച് തന്നെ പരിശോധന നടത്തി പ്ലാസ്റ്റിക് ഒഴിവാക്കും.
അടുത്ത വർഷം പ്ലാസ്റ്റിക്കിന് പൂർണ നിയന്ത്രണം ഏർപ്പെടുത്താനും ബോർഡ് പദ്ധതിയിടുന്നു.പ്ലാസ്റ്റിക് ഒഴിവാക്കി ശബരിമലയെ വിശുദ്ധിയുടെ കേന്ദ്രമാക്കിമാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടക്കമിട്ടിരിക്കുന്നത്.
നിലവിൽ ഇരുമുടിക്കെട്ടിൽ അടക്കം ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഒരു ദിവസം സന്നിധാനത്ത് എത്തുന്നത്. ബോധവത്കരണ പ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചു എന്ന ആക്ഷേപം നിലനിൽക്കെയാണ് പ്ലാസ്റ്റിക് വിഷയത്തിൽ കടുത്ത നടപടികൾ എടുക്കാൻ ബോർഡിന്റെ തീരുമാനം.
strong moves to ban plastic in sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here