Advertisement

മാര്‍പാപ്പ മ്യാന്‍മാറിലേക്ക്

November 26, 2017
1 minute Read
marpappa

മ്യാന്‍മര്‍, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കമാവും. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ചരിത്രത്തിലാദ്യമായാണ് മ്യാന്മാറില്‍ എത്തുന്നത് എന്ന പ്രത്യേകത കൂടി ഈ സന്ദര്‍ശനത്തിനുണ്ട്. റോബിങ്ക്യ വിഷയത്തില്‍ മാര്‍പാപ്പ എന്താണ് പറയുന്നതെന്ന്  അറിയാനാണ് ലോകം കാത്തിരിക്കുന്നത്.

പ്രാദേശിക സമയം ഇന്നു രാത്രി 9.45ന് റോമിലെ ചംപീനോ വിമാനത്താവളത്തില്‍നിന്ന് അലിറ്റാലിയയുടെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ പുറപ്പെടുന്ന മാര്‍പാപ്പയും സംഘവും തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് മ്യാന്‍മറിലെ വന്‍നഗരമായ യാംഗൂണിലെത്തും.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് യാംഗൂണില്‍ നിന്ന് വിമാനത്തില്‍ തലസ്ഥാനമായ നായി പി ഡോയിലെത്തിയ ശേഷം പ്രസിഡന്റിന്റെ കൊട്ടാരത്തിലാകും ഔപചാരിക സ്വീകരണം. തുടര്‍ന്നു പ്രസിഡന്റ് ഹിതിന്‍ കയാവു, സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാങ് സൂകി തുടങ്ങിയവരുമായി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തും. മ്യാന്മാര്‍ സന്ദര്‍ശനത്തിന് ശേഷം 30-ാം തിയതി മാര്‍പാപ്പ ബംഗ്ലാദേശിലെത്തും.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top