പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിനും എതിരെ വിജിലന്‍സ് അന്വേഷണം

തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലിനുമെതിരെ വിജിലൻസ് അന്വേഷണം. വ്യാജ രേഖകളുണ്ടാക്കി പണം തട്ടിയെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം. കടകംപ്പള്ളി സുരേന്ദ്രൻ ദേവസ്വം വിജിലൻസിന് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2016 ഓഗസ്റ്റ് 16ന് ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം 1 കോടി 15 ലക്ഷത്തിന്റെ മരാമത്ത് പണികള്‍ക്കുള്ള അനുമതി ഉള്‍പ്പെടെ 26 സുപ്രധാന തീരുമാനങ്ങള്‍ തീരുമാനമെടുത്തിരുന്നു. യോഗത്തിന്റെ മിനിറ്റ്സിൽ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗമായ അജയ് തറയില്‍, സെക്രട്ടറി വി.എസ്.ജയകുമാർ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. എന്നാല്‍ അന്നത്തെ യാത്ര രേഖകളുടെ അടിസ്ഥാനത്തില്‍ പ്രായാർ ഗോപാലകൃഷ്ണന്‍ ചിതറയിൽ നിന്നും ശബരിമലയിലേക്കും, അജയ് തറയിൽ ആലുവയിൽ നിന്നും ശബരിമലയിലേക്കും എത്തിയെന്ന് രേഖകള്‍ കാണിച്ച് യാത്ര ബത്തയും വാങ്ങിയിട്ടുണ്ട്. ഈ സംഭവത്തെ കുറിച്ചാണ് അന്വേഷണം നടത്തുക.
ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ നടന്ന 10 ബോർഡ് യോഗങ്ങളെ കുറിച്ച് വിജിലൻസ് അന്വേഷിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here