32 കാരന്റെ വയറിൽ നിന്നും കണ്ടെത്തിയത് 200 ൽ പരം നാണയങ്ങൾ

മധ്യപ്രദേശിലെ 32കാരന്റെ വയറിനുള്ളിൽ നിന്ന് കിട്ടിയത് 200 ൽ പരം നാണയങ്ങൾ !! കൃത്യമായി പറഞ്ഞാൽ 263 നാണയങ്ങൾ !! ഇതിന് പുറമെ ഷേവിങ് ബ്ലേഡ്, സൂചി, ചങ്ങലക്കഷ്ണം എന്നിങ്ങനെ നിരവധി വ്‌സതുക്കളാണ് കിട്ടിയത്. വയറിൽ നിന്ന് ഏകദേശ് അഞ്ച് കിലോ തൂക്കം വരുന്ന ഇരുമ്പ് വസ്തുക്കളാണ് ശസ്ത്രക്രിയയിലൂടെ കണ്ടെടുത്തത് .
മധ്യപ്രദേശിലെ രേവ ജില്ലയിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടന്നത്. വയറുവേദനയുമായാണ് സത്‌ന ജില്ലയിലെ സൊഹാവലിലെ മുഹമ്മദ് മഖ്‌സൂദ് ആശുപത്രിയിലെത്തിയത്. എക്‌സറേയും ചില ടെസ്റ്റുകളും നടത്തിയപ്പോൾ വയറുവേദനയുടെ കാരണം പിടികിട്ടി. അങ്ങനെയാണ് ശസ്ത്രക്രിയ നടത്തിയത്. മെഡിക്കൽ കോളജിലെ ഡോ. പ്രിയങ്ക ശർമ പറയുന്നു.
കഴിഞ്ഞ ആറുമാസമായ സത്‌നയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വേദനയ്ക്ക് മാറ്റമൊന്നും കാണാത്തതിനാൽ മെഡിക്കൽ കോളജിലേക്കു കൊണ്ടു വരികയായിരുന്നു.
മാനസികപ്രശ്‌നമുള്ളയാളാണ് മഖ്‌സൂദെന്നാണ് ഡോക്ടർമാർ പറയുന്നത്. ആറുപേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിത്. ഇപ്പോൾ ഇയാൾ നിരീക്ഷണത്തിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here