Advertisement

ആം ആദ്മിയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്

November 27, 2017
1 minute Read
KEJRIWAL made mistake says aravind kejriwal aam admi gets income tax notice

തെരഞ്ഞെടുപ്പു ഫണ്ടിലേക്കു സംഭാവന ലഭിച്ച പണത്തിന്റെ ഉറവിടം വെളിപ്പെടുത്താത്ത ആം ആദ്മി പാർട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടിസ്. ഡിസംബർ ഏഴിന് മുൻപ് 30 കോടി രൂപ നികുതി അടയ്ക്കാനാണ് പാർട്ടിയ്ക്ക് നിർദ്ദേശം നൽകിയത്.

ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ നിരവധി അവസരങ്ങളാണു പാർട്ടിക്കു നൽകിയത്. എന്നാൽ അന്വേഷണത്തെ വഴി തിരിച്ചുവിടുന്ന നിലപാടാണ് ആംആദ്മി സ്വീകരിച്ചതെന്ന് ആദായനികുതി വകുപ്പ് ആരോപിച്ചു.

2015ലെ തെരഞ്ഞെടുപ്പു സമയത്ത് ലഭിച്ച സംഭാവനകളുടെ ഉറവിടം വ്യക്തമാക്കാൻ എ.എ.പിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആരോപണം. അന്വേഷണത്തിൽ നിയമം ലംഘിച്ചാണ് സംഭാവനകൾ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ.

 

aam admi gets income tax notice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top