ഞാന്‍ ചായ വിറ്റിട്ടുണ്ട്, രാജ്യത്തെ വിറ്റിട്ടില്ല: മോഡി

കോണ്‍ഗ്രസിനും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ മോഡിയുടെ ആദ്യ റാലി. താന്‍ ചായ വിറ്റിട്ടുണ്ടെന്നും എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ലെന്നും മോഡി പറഞ്ഞു. കോൺഗ്രസിന് നയമോ നേതാവോ ഇല്ലെന്നും കോൺഗ്രസിന്റെ ജാതിവാദത്തെയും കുടുംബവാഴ്ചയെയും ബിജെപി വികസന രാഷ്ട്രീയം കൊണ്ട് തോൽപിക്കുമെന്ന് ഗുജറാത്തിലെ ഭുജ്ജിൽ മോഡി വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണം നടന്നപ്പോൾ യുപിഎ അനങ്ങാതിരുന്നെന്നു ഉറി ആക്രമണം നടത്തിയ ഭീകരർക്കെതിരെ തങ്ങൾ സർജിക്കൽ സ്ട്രൈക്ക് നടത്തി. ഗുജറാത്തി ഭാഷയിലായിരുന്നു പ്രസംഗം.
സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലുമായിമാണ് മോദിയുടെ ഇന്നത്തെ പര്യടനം. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളിലേക്ക് നാമനിർദേശ പത്രിക നൽകാനുള്ള അന്തിമ തീയതി ഇന്നാണ്.
modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here