ജയലളിതയുടെ മകളെന്ന അവകാശവാദം; അമൃതയുടെ ഹർജി തള്ളി സുപ്രീം കോടതി

അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശിയായ സ്ത്രീ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
താൻ ജയലളിതയുടെ മകളാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താൻ അനുമതി തേടിയാണ് ബെംഗളൂരു സ്വദേശിയായ അമൃത എന്ന മഞ്ജുള സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ, ഭരണഘടന 32 വകുപ്പ് പ്രകാരം ഡിഎൻഎ പരിശോധന അനുവദിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേസ് തള്ളിയത്. ഈ അവസരത്തിൽ കേസിൽ ഇടപെടാൻ കഴിയില്ല. അതുകൊണ്ട് തന്നെ കർണാടക ഹൈക്കോടതിയെ സമീപിക്കാനും അമൃതയോട് സുപ്രീം കോടതി നിർദേശിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here