പാക്കിസ്ഥാൻ നിയമമന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു

ജനകീയ പ്രക്ഷോഭത്തിനൊടുവിൽ പാക്കിസ്ഥാൻ നിയമമന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് നിയമഭേദഗതിയെ ചൊല്ലി സാഹിദ് ഹമീദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ മൂന്ന് ആഴ്ചയോളമായി വൻ പ്രക്ഷോഭമാണ് നടന്നുവന്നത്.
സമരക്കാരെ പിരിച്ചുവിടാൻ ശനിയാഴ്ച പോലീസ് നടത്തിയ വെടിവെയ്പ്പിൽ ആറ് പേർ കൊല്ലപ്പെടുകയും ഇരുനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഞായറാഴ്ച അർദ്ധ രാത്രി സർക്കാരും സമരക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിയമമന്ത്രി രാജിവെക്കാൻ തീരുമാനമായത്.
തെഹ്രീക് ഇ ലാബയിക് യാ റസൂൽ അള്ളാ (ടി.എൽ.വൈ.ആർ.എ.പി) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സർക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങിയത്. ഇസ്ലമാബാദിലാണ് പ്രക്ഷോഭത്തിന് തുടക്കം. തുടർന്ന് ലാഹോർ, കറാച്ചി നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചിരുന്നു. സാഹിദ് ഹമീദ് തന്റെ രാജി പ്രധാനമന്ത്രി ശാഹിദ് ഖാഖൻ അബ്ബാസിക്ക് നൽകിയതായി പാകിസ്താൻ റേഡിയോയാണ് റിപ്പോർട്ട് ചെയ്തത്.
zahid hameed resigned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here