ഹണിട്രാപ് കേസ് ഒത്തുതീർപ്പാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഡിസംബർ 12 ലേക്ക് മാറ്റി
മുൻമന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പെട്ട ഹണിട്രാപ് കേസ് ഒത്തുതീർപ്പാക്കണമെന്ന ഹർജി പരിഗണിക്കുന്നത് ഡിസംബർ 12 ലേക്ക് മാറ്റി. ജുഡീഷ്യൽ കമ്മീഷൻ ടേംസ് ഓഫ് റെഫറൻസ് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. മുൻ മന്ത്രി ശശീന്ദ്രനെതിരെ നൽകിയ പരാതി പിൻവലിക്കാൻ അനുവദിക്കണമെന്ന
വിവാദ ചാനൽ ജി വനക്കാരിയുടെ ഹർജിയിലാണ് കോടതിയുടെ നിർദേശം.
പൊതു പ്രാധാന്യം കണക്കിലെടുക്കുമ്പോൾ കമ്മിഷന്റെ പരിഗണനാവിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വാക്കാൽ പരാമർശിച്ചു .കേസ് പിൻവലിക്കാൻ അനുവദിക്കരുതെന്ന ഹർജി യഥാസമയം പരിഗണിക്കുമെന്ന്
കോടതി വ്യക്തമാക്കി . കക്ഷി ചേരൽ ഹർജി ഇല്ലെങ്കിൽ പോലും കാര്യങ്ങൾ
വിശദമായി പരിശോധിക്കപ്പെടുമെന്നും ജസ്റ്റീസ് സുനിൽ തോമസ് വാക്കാൽ വ്യക്തമാക്കി . കേസിൽ ശശീന്ദ്രനും വിവാദ ചാനൽ ജീവനക്കാരിക്കും
എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി സാവകാശം അനുവദിച്ചു . കേസ് ഡിസംബർ 12ന് പരിഗണിക്കും.
അതേസമയം ശശീന്ദ്രനെ ഉടൻ മന്ത്രിയാക്കണമെന്ന നിലപാടിലാണ് എൻസിപി.
honeytrap case to be considered on Dec 12
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here