ഇവാന്‍കാട്രംപ് ഇന്ത്യയില്‍

എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടിയില്‍ പങ്കെടുക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ് ഇന്ത്യയിലെത്തി. ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഇവാന്‍കയ്ക്ക് വന്‍ വരവേല്‍പ്പാണ് നല്‍കിയത്.
ഇന്ത്യയും യു.എസിനും ഒരുമിച്ച് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് ഇവാന്‍ക മാധ്യമങ്ങളോട് പ്രതികരിച്ചു. സാമ്പത്തിക വികസനത്തിനും, തീവ്രവാദത്തിനെതിരെ പോരാടാനും സുരക്ഷ സഹകരണം വര്‍ദ്ധിപ്പിക്കാനും ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അവരുമായുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും ഏറെ അറിഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ താന്‍ എറെ ആവേശത്തിലാണെന്നും ഇന്ത്യയെ കുറിച്ച് കൂടുതല്‍ അറിയാമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഇവാന്‍ക പറഞ്ഞു.
Ivanka Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here