അനധികൃത കെട്ടിടങ്ങൾ ക്രമവത്ക്കരിക്കും

സംസ്ഥാനത്ത് അനധികൃത കെട്ടിടങ്ങൾ ക്രമവത്ക്കരിക്കാൻ തീരുമാനം. 2017 ജുലൈ 31നോ അതിനു മുമ്പോ നിർമ്മിച്ചവയായിരിക്കും ക്രമവത്ക്കരിക്കുക. ഇതിനായി നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കെട്ടിടങ്ങൾ ക്രമവത്ക്കരിക്കാനുള്ള അധികാരം പ്രത്യേക സമിതിക്ക് നൽകും. കെട്ടിടങ്ങളുടെ കൂട്ടിച്ചേർക്കലും പുനരുദ്ധാരണവും ഈ പരിധിയിൽ വരും. സുരക്ഷ, ഉറപ്പ് എന്നിവയിൽ വിട്ടുവീഴ്ചയില്ലാതെ കോമ്പൌണ്ടിംഗ് ഫീസ് ഇടാക്കി ക്രമവത്ക്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുൻസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേക ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here