പരിശോധനയില്‍ മാഗി വീണ്ടും വില്ലന്‍

നെസ്‌ലെ ഉല്‍പന്നമായ മാഗി ന്യൂഡില്‍സ് വീണ്ടും നിയമ കുരുക്കില്‍. ഏറ്റവും പുതിയ പരിശോധനയില്‍ മാഗിയ്ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിട്ടില്ല. പരിശോധനയില്‍ മാഗി ന്യൂഡില്‍സ് പരാജയപ്പെട്ടതോടെ നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും യുപിയിലെ ഷാജഹാന്‍പൂര്‍ ജില്ലാ അധികൃതര്‍ പിഴ ചുമത്തിയെന്ന് സൂചനയുണ്ട്.
2015ലാണ് ആദ്യമായി മാഗിയ്ക്ക് നിരോധനം വന്നത്. അന്ന് നിരോധിച്ച അതേ കാരണമാണ് ഇപ്പോഴും ഉള്ളതെന്നാണ് സൂചന. ഉത്തര്‍ പ്രദേശിലെ ഷാജഹാൻപൂരിൽ നിന്നും പരിശോധനയ്ക്ക് അയച്ച ന്യൂഡിൽസ് സാമ്പിളുകളിലാണ് കൃത്രിമം കണ്ടെത്തിയത്.62 ലക്ഷം രൂപയാണ് പിഴയായി അടയക്കേണ്ടതെന്നാണ് സൂചന. ഇതില്‍ 45 ലക്ഷം രൂപ നെസ്ലെ കമ്പനിയാണ് പിഴ അടക്കേണ്ടത്. ആറു വിതരണക്കാർ ചേർന്ന് 17 ലക്ഷം രൂപയും പിഴയായി അടയ്ക്കണം
Maggi Samples ‘Fail’ Lab Test, maggi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here