ഇനി ഇങ്ങനൊരു നിമിഷം ഉണ്ടാകില്ല!

അബി ഇത്രത്തോളം സന്തോഷിച്ച ഒരു നിമിഷം വേറെയുണ്ടാകില്ല!! പ്രൗഢ ഗംഭീരമായ ഒരു ചടങ്ങില്‍ വച്ച് മകന് അവാര്‍ഡ് സമ്മാനിക്കാന്‍ കഴിയുന്ന ഒരു പിതാവിന്റെ സന്തോഷം, അത് വരികള്‍കൊണ്ട് പ്രകടമാക്കാന്‍ ഒരിക്കലും സാധിക്കില്ല. അബിയുടെ മുഖത്തെ ആ ഭാവം മാത്രം മതി ആ സന്തോഷത്തേയും അഭിമാനത്തേയും തിരിച്ചറിയാന്‍.
ഇക്കഴിഞ്ഞ നവംബര്‍ 16ന് ദോഹയിലെ ആംഫി തീയറ്ററില്‍ നടന്ന ഖത്തര്‍ യുവ അവാര്‍ഡ് വേദിയില്‍ വച്ചാണ് ഈ അപൂര്‍വ്വ ഭാഗ്യം അബിയേയും മകന്‍ ഷെയിനേയും തേടിയെത്തിയത്. ബെസ്റ്റ് പ്രോമിസിംഗ് ആക്ടറിനുള്ള അവാര്‍ഡാണ് ഷെയിന് ലഭിച്ചത്. ഒരുപക്ഷേ അച്ഛനും മകനും ഒരുമിച്ച് പങ്കെടുത്ത അവസാനത്തെ ചടങ്ങും ഇതായിരിക്കും. ഇനി ഇങ്ങനെയൊരു നിമിഷം ഷെയിനിന്റെ ജീവിതത്തില്‍ ഉണ്ടാകില്ല. മരണമെത്തുന്നതിന് മുമ്പായി ഒരു നിയോഗം പോലെ അച്ഛന്റെ കയ്യില്‍ നിന്ന് പുരസ്കാരം വാങ്ങിയ ഈ നിമിഷം ഷെയിനിന്റെയെന്നല്ല, മലയാളികളുടെ മുഴുവന്‍ മനസിലെ ഫ്രെയിമിലാണ് ഓര്‍മ്മയായി ഇനി അവശേഷിക്കുക.
Abhi, shane nigam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here