5 മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ആംബുലൻസ് കൊച്ചിയിലെത്തി

5 മാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ആംബുലൻസ് കൊച്ചിയിലെത്തി. ഇന്ന് ഉച്ചയോടെയാണ് കുഞ്ഞിനെയും കൊണ്ട് ആംബുലൻസ് യാത്ര തിരിച്ചത്. കനത്ത മഴയു കാറ്റും നിറഞ്ഞ പ്രതികൂല കാലാവസ്ഥയിലും വെറും 3 മണിക്കൂർ 30 മിനിറ്റുകൊണ്ടാണ് ആംബുലൻസ് ഡ്രൈവർ കുഞ്ഞിനെ കൊച്ചിയിലെത്തിച്ചത്.
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നിന്നുമാണ് ഹൃദയ സംബന്ധമായി ഗുരുതരാവസ്ഥയിലായ തമിഴ്‌നാട് സ്വദേശി ദർശൻ എന്ന കുട്ടിയുമായി KL02 AP 3236 എന്ന ലൈഫ് കെയർ ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. പരമാവധി വേഗത്തിൽ കൊച്ചിയിൽ എത്തിച്ചു അടിയന്തിര ശസ്ത്രക്രിയ നടത്തിയാൽ കുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നു.
തലസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോഴും അതൊന്നും വകവയ്ക്കാതെയാണ് കുഞ്ഞു ജീവൻ കൈയ്യിൽപിടിച്ച് ഈ ആംബുലൻസ് ഡ്രൈവർ പാഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here