ബിസിസിഐയ്ക്ക് വൻതിരിച്ചടി; കോമ്പറ്റീഷൻ കമ്മീഷൻ 52 കോടി പിഴ വിധിച്ചു

ബിസിസിഐയ്ക്ക് കോമ്പറ്റീഷൻ കമ്മീഷൻ 52.24 കോടി രൂപ പിഴ വിധിച്ചു. ഐപിഎൽ കരാറിൽ ചട്ടലംഘനം നടത്തിയതിനാണ് പിഴ. ഇത്തരം നടപടികളിൽ നിന്ന് ബിസിസിഐ വിട്ടുനിൽക്കണമെന്നും കമ്മീഷന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.
പത്ത് വർഷം ഇന്ത്യയിൽ പുതിയൊരു ആഭ്യന്തര ട്വന്റി ട്വന്റി ക്രിക്കറ്റ് ലീഗ് സംഘടിപ്പിക്കുകയോ അനുമതി നൽകുകയോ ചെയ്യിലെന്ന് ഐപിഎൽ സംപ്രേഷണ അവകാശം നേടിയവർക്ക് നൽകിയ ഉറപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോമ്പറ്റീഷൻ കമ്മീഷൻ ബിസിസിഐക്ക് പിഴ വിധിച്ചത്.
ബിസിസിഐയുടെ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തെ വരുമാനത്തിന്റെ 4.48 ശതമാനത്തോളമായ 52.24 കോടി രൂപ പിഴയായി അടയ്ക്കാനാണ് ഉത്തരവ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here