വിചാരണയ്ക്കിടെ കോടതിമുറിയില്‍ കമാന്റര്‍ വിഷം കഴിച്ച് മരിച്ചു

അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുന്നതിനിടെ കോടതിമുറിയില്‍ കമാന്‍ഡര്‍ വിഷം കഴിച്ച് മരിച്ചു. മുന്‍ ബോസ്നിയന്‍ കമാന്‍ഡറാണ് വിഷം കഴിച്ചു മരിച്ചത്. 1992-95 കാലത്തെ ബോസ്നിയന്‍ യുദ്ധത്തില്‍ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റാരോപിതനായ സ്ലൊബൊഡാന്‍ പ്രല്‍ജാക്കാ(72)ണ് കോടതിമുറിയില്‍ ആത്മഹത്യ ചെയ്തത്.
2013ല്‍ പ്രല്‍ജാക്കിന് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതിനെതിരെ അന്താരാഷ്ട്ര കോടതിയില്‍ നല്കിയ അപ്പീല്‍ഹര്‍ജിയില്‍ വിധി പറയുന്നതിനിടെയാണ് സംഭവം. ശിക്ഷകേള്‍ക്കുന്നതിനിടെ എഴുന്നേറ്റ് കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബോസ്നിയന്‍ യുദ്ധത്തില്‍ പ്രതികളായ ആറു സൈനിക രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് പ്രല്‍ജാക്ക്.
Bosnian Croat war criminal dies after taking poison in court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here