അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്കും കടൽക്ഷോഭത്തിനും സാധ്യത

അടുത്ത 48 മണിക്കൂറിൽ തെക്കൻകേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും വിഴിഞ്ഞം മുതൽ കാസർകോട് വരെ ശക്തമായ കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ വേഗത മണിക്കൂറിൽ 65 കി.മീ വരെയാകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ഇന്നും നാളെയും കടലിൽ പോകുന്നത് ഒഴിവാക്കണം.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലെ എർത്ത് സിസ്റ്റം സയൻസ് ഓർഗനൈസേഷൻ നാവിക സേനക്കും കോസ്റ്റ് ഗാർഡിനും കേരള, തമിഴ്‌നാട്
ചീഫ് സെക്രട്ടറിമാർക്കും ജാഗ്രതാ നിർദേശം നൽകിക്കൊണ്ടുള്ള അടിയന്തര സന്ദേശവും അയച്ചു.
chances of heavy rain within 48 hours
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here