വൻ നാശനഷ്ടം വിതച്ച് തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു
തിരുവനന്തപുരം വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ മരം ഒടിഞ്ഞു വീണു. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. നെയ്യാറ്റിൻകര കോടതി പരിസരത്ത് ഇപ്പോൾ വീടിന്റെ അതിർത്തിയിൽ നിന്ന മാവ് മരവും വീണ് മാരുതി ആൾട്ടോ 800 , ഇടറോഡിൽ നിന്ന ഇലക്ട്രിക് പോസ്റ്റ് വീണ് തകർന്ന മറ്റൊരു കാറും തകർന്നു.
കൊല്ലത്ത് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരംവീണ് ഒരു ഓട്ടോഡ്രൈവർ മരിച്ചു. അച്ചൻകോവിലിൽ സ്‌കൂളിൽ ലാബിന്റെ മുകളിലേക്ക് മരം ഒടിഞ്ഞു വീണു.
ഇന്നലെ വൈകീട്ട് 4 മണിക്ക് കടലിൽ പോയ മത്സ്യത്തൊഴിലാളികളിൽ പലരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ നേരത്തേക്ക് കടലിൽ പോകരുതെന്നു നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങി.
heavy rain causes massive destruction in southern kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here