പരിധി വിട്ട് വായ്പ അനുവദിച്ചെന്ന ആരോപണത്തിൽ ടി.പി സെൻകമാറിനെതിരായ വിജിലൻസ് കേസ് റദ്ദാക്കി

പരിധി വിട്ട് വായ്പ അനുവദിച്ചെന്ന ആരോപണത്തിൽ ടി.പി സെൻകമാറിനെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. സെൻകുമാർ കെടിഡിഎഫ്സി മാനേജിംഗ് ഡയറക്ടറായിരിക്കെ 20 കോടിയുടെ ലോൺ അനുവദിച്ചത് ക്രമവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലൻസ് കേസെടുത്തത് . വിരമിച്ച ശേഷമായിന്നു വിജിലൻസിന്റെത്വരിത പരിശോധന .സെൻകുമാർ സർവ്വീസിലിരിക്കെ ഇതേ ആരോപണത്തിൽ 3 പരിശോധനകൾ നടന്നിരുന്നു. ഒരു പരാതിയിൽ കോടതി സെൻകുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു .തനിക്കെതിരായ കേസ് രാഷ്ടീയ പ്രേരിതമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സെൻകുമാർ കോടതിയെ സമീപിച്ചത്. സെൻകുമാറിനെതിരായ കേസ് ദുരുദ്ദേശ പരമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here