ഭാഗ്യ ചിഹ്നത്തിന് പേര് ചോദിച്ച് പോസ്റ്റ്; പുലിവാല് പിടിച്ച് കൊച്ചി മെട്രോ

കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോ അധികൃതര്‍ തങ്ങളുടെ ഭാഗ്യ ചിഹ്നമായ ആനയ്ക്ക് ഉചിതമായ പേര് നിര്‍ദേശിക്കാനാവശ്യപ്പെട്ട് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടത്. അപ്പു, തൊപ്പി, കുട്ടന്‍ തുടങ്ങിയ പേരൊന്നും വേണ്ടെന്നും പ്രത്യേകം എടുത്ത് പറഞ്ഞിരുന്നു. കമന്റുകളായി വരുന്ന പേരുകളില്‍ നിന്ന് ഏറ്റവും ലൈക്ക് കിട്ടുന്ന മൂന്ന് പേരുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുമെന്നും അധികൃതര്‍ ഫെയ്സ് ബുക്കില്‍ ഇട്ടിരുന്നു. ഡിസംബര്‍ നാലാണ് പേരുകള്‍ നിര്‍ദേശിക്കാന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന അവസാന തീയ്യതി. പ്രശ്നം ഇതൊന്നും അല്ല. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേരാണ് കൊച്ചി മെട്രോ അധികൃതരെ കുരുക്കിലാക്കിയിരിക്കുന്നത്. കുമ്മനാന എന്ന ലിജോ വര്‍ഗ്ഗീസിന്റെ കമന്റാണ് മെട്രോ അധികൃതരെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. നാലായിരത്തില്‍ അധികം ലൈക്കാണ് ഇതിന് ഇന്നലെ തന്നെ ലഭിച്ചത്. ഈ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here