Advertisement

ഇതെന്താണ്? ആരാണ് ഈ കുട്ടിയെ രക്ഷിച്ചത്?

December 1, 2017
1 minute Read
Mysterious Events Caught On Camera

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്ന ഒരു വീഡിയോ ആണിത്. കാര്‍ട്ടൂണുകളിലിലും സയന്റിഫിക് ചിത്രങ്ങളിലും മാത്രം കണ്ടിട്ടുള്ള ശക്തി ഒരു പെണ്‍കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷിക്കുന്ന ഒരു വീഡിയോ ആണിത്. റോഡ് ക്രോസ് ചെയ്യുന്ന പെണ്‍കുട്ടി ആദ്യത്തെ കാറ് സ്ലോ ചെയ്യുന്നത് വഴി പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ ക്രോസ് ചെയ്യാന്‍ തുടങ്ങും, എന്നാല്‍ പിന്നാലെ വരുന്ന കാറിന്റെ അടിയില്‍ പെടാതെ ഈ പെണ്‍കുട്ടി എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് നോക്കൂ. കാറിന്റെ മുന്നില്‍ നിന്ന് ആരോ ഒരു ഒരാള്‍ നിമിഷത്തില്‍ ഒരംശം കൊണ്ട് കുട്ടി എടുത്ത് റോഡിന്റെ മറുവശം എത്തിക്കുകയാണ്. എന്നാല്‍ രക്ഷപ്പെടുത്തിയ ആളെ പിന്നീട് കാണുന്നുമില്ല. കാറില്‍ ഉണ്ടായിരുന്നവരും എന്താണ് നടന്നതെന്ന് മനസിലാകാതെ കാറിന് പുറത്ത് ഇറങ്ങി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടി റോഡിന്റെ മറുവശത്ത് തളര്‍ന്ന് ഇരിക്കുകയാണ്. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ എന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച തുടരുകയാണ്.

 

Mysterious Events Caught On Camera,cctv

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top