ശശി കപൂര്‍ അന്തരിച്ചു

ഹിന്ദി സിനിമാ താരവും നിര്‍മ്മാതാവുമായ ശശി കപൂര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നൂറിലധികം സിനിമകളില്‍ അഭിനയിച്ചു. 2014ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. മൂന്നു പതിറ്റാണ്ട് ബോളിവുഡ് നായക നിരയില്‍ തിളങ്ങി. ബാലതാരമായാണ് ശശി കപൂര്‍ സിനിമാ ലോകത്തെത്തുന്നത്
അന്തരിച്ച ഷമ്മി കപൂര്‍,രാജ് കപൂര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
1940 കളിൽ ഒരു ബാല താരമായിട്ട് തന്നെ ശശി കപൂർ തന്റെ അഭിനയ ജീവിതം തുടങ്ങി. ഒരു നായകവേഷത്തിൽ 1961 ൽ യശ് ചോപ്ര സംവിധാനം ചെയ്ത ധർം പുത്ര് എന്ന ചിത്രത്തിലൂടെ അഭിനയിച്ചു. 1960 മുതൽ 1980 വരെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായക നടനായി മാറാൻ ശശി കപൂറിന് കഴിഞ്ഞു. ശശി കപൂർ ഇതു വരെ 100 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഈ കാല ഘട്ടത്തിൽ ശശി കപൂർ ചില ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിച്ചു.
1980 ൽ ശശി കപൂർ സ്വന്തമായി ഒരു ചലച്ചിത്രനിർമ്മാണ കമ്പനി തുടങ്ങി. ഫിലിം വാലാസ് എന്ന ഈ നിർമ്മാണ കമ്പനി, പല വിജയ ചിത്രങ്ങൾ നിർമ്മിച്ചു. 1998 ൽ ഇറങ്ങിയ ജിന്ന എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്.
1948ൽ ആഗിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു. മൂന്ന് തവണ പ്രധാന നടനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു. 1979ൽ ജുനൂൻ എന്ന ചിത്രത്തിന് മികച്ച നിർമ്മാതാവിനുള്ള പുരസ്ക്കാരം ലഭിച്ചു. 2011 ലെ പദ്മഭൂഷൺ പുരസ്ക്കാരം ലഭിച്ചു. 2014 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം ശശികപൂറിനുലഭിച്ചു. 10 ലക്ഷം രൂപയും സുവർണ്ണകമലവുമാണ് ഫാൽക്കെ പുരസ്ക്കാരം.
film actor Shashi Kapoor passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here