ഓഖി ചുഴലിക്കാറ്റ്; സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി

സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രക്ഷാപ്രവര്‍ത്തനം ശക്തമായി നടക്കുകയാണെന്നും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതിരോധ മന്ത്രി വിഴിഞ്ഞത്ത് പറഞ്ഞു. ഓഖി ചുഴലിക്കാറ്റില്‍ ദുരിതബാധിതമായ മേഖലകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതിരോധമന്ത്രിയുടെ പ്രതികരണം.ബോട്ടുകളില്‍ ചിപ്പോ തിരിച്ചറിയാന്‍ പോന്ന എന്തെങ്കിലുമോ ഉണ്ടായിരുന്നെങ്കില്‍ പെട്ടെന്ന് കണ്ടുപിടിക്കാന്‍ സാധിക്കുമായിരുന്നു. അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെയും തിരച്ചില്‍ തുടരുമെന്നും
കേന്ദ്രം ഏത് സഹായവും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
29ന് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തെ കുറ്റപ്പെടുത്തുന്നില്ല. സുനാമി സമയത്ത് പോലും ഇത്ര കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടന്നിട്ടില്ല.കോസ്റ്റ് ഗാര്‍ഡടക്കമുള്ളവര്‍ ആളുകളെ കണ്ടെത്താന്‍ കഠിന പരിശ്രമം നടത്തുന്നുണ്ട്. കന്യാകുമാരിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് നിര്‍മലാ സീതാരാമന്‍ തിരുവനന്തപുരത്തെത്തിയത്. പൂന്തറയിലും പ്രതിരോധമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. തുടര്‍ന്ന് 10.30 ന് മുഖ്യമന്ത്രിയെ കാണും
nirmala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here