വൈക്കം ബീച്ച് ഗ്രൗണ്ടില്‍ ഷോപ്പിംഗിന്റെ വിസ്മയ ലോകം തുറന്നു

ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്ലും പുഷ്പോത്സവവും വൈക്കത്ത് ആരംഭിച്ചു. വൈക്കം ബീച്ച് ഗ്രൗണ്ടിലാണ് പ്രദര്‍ശനം. ഇന്നലെയാണ് പ്രദര്‍ശനം ആരംഭിച്ചത്. ഇന്ന് വൈകിട്ട് എംപി ജോസ് കെ മാണി ഇന്ന് വൈകിട്ട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ഷോപ്പിംഗ് മേള 17ന് സമാപിക്കും. അമ്യൂസ്മെന്റ് പാര്‍ക്ക്, വ്യാപാരമേള, ഫുട്കോര്‍ട്ട്, അരുമ മൃഗങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടേയും പ്രദര്‍ശനം, പുഷ്പമേള, വാഹനമേള, കലാപരിപാടികള്‍ എന്നിവയാണ് മേളയുടെ പ്രധാന ആകര്‍ഷണം. ആര്‍. ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയുടം തത്സമയ ചിത്രീകരണവും. ഉപ്പും മുളകും ടീമിന്റെ സര്‍പ്രൈസ് വരവും മേളയിലുണ്ടാകും. കോമഡി ഷോ കലാകാരന്മാരും, ചലച്ചിത്ര പിന്നണി ഗായകരും, മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലെ താരങ്ങളും അണി നിരക്കുന്ന കലാ സന്ധ്യകളും മേളയ്ക്ക് കൊഴുപ്പേകും.
ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ രാത്രി ഒമ്പത് മണിവരെയും, മറ്റ് ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് വരെയുമാണ് പ്രദര്‍ശനം.
flowers expo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here