Advertisement

തമിഴ്നാട് – ആന്ധ്ര തീരങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

December 5, 2017
1 minute Read
sagar cyclone

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഇന്ന് വൈകിട്ടോടെ തമിഴ്നാട് – ആന്ധ്ര തീരത്ത് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അതേസമയം ഇത് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.   കടലിൽ പോയ മത്സ്യത്തൊഴിലാളികളോട് ഉടൻ തിരിച്ചെത്താൻ രണ്ട് ദിവസം മുൻപേ മുന്നറിയിപ്പ് നൽകിയിരുന്നു.
ന്യൂനമർദം ശക്തിയാർജിച്ച് ചുഴലിക്കാറ്റായാൽ അതിന് സാഗർ എന്നാകും പേര് നൽകുക. തമിഴ്നാട്-ആന്ധ്ര തീരമേഖലയിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്.

sagar cyclone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top