61,000 രൂപയുടെ ഫോൺ 21,999 രൂപയ്ക്ക് സ്വന്തമാക്കാം ഫ്‌ളിപ്കാർട്ടിലൂടെ

ഗൂഗിൾ പിക്‌സൽ ഫോണുകൾക്ക് തകർപ്പൻ ഓഫറുമായി ഫ്‌ളിപ്കാർട്ട് രംഗത്ത്. ഡിസംബർ 7ന് ആരംഭിക്കുന്ന മൊബൈൽ ബിഗ് ഷോപ്പിങ് ഡേയ്‌സ് സെയിൽസിലാണ് ഗൂഗിൾ പിക്‌സൽ 2, ഗൂഗിൾ പിക്‌സൽ 2 എക്‌സ് എൽ എന്നീ ജനപ്രിയ സ്മാർട്ട്‌ഫോണുകൾക്ക് വൻ ഓഫർ നൽകുന്നത്. ഇന്ത്യൻ വിപണിയിലേക്കെത്തുമ്പോൾ 61,000 രൂപയായിരുന്നു ഗൂഗിൾ പിക്‌സൽ 2വിന്റെ വില.
ബിഗ് ഷോപ്പിങ് ഡേയ്‌സ് സെയിലിൽ 39,999 രൂപയ്ക്കാണ് ആ ഫോൺ വിൽക്കുന്നത്. മാത്രമല്ല 11,001 രൂപയുടെ ഡിസ്‌കൗണ്ടും ക്രഡിറ്റ് കാർഡ് വഴിയുള്ള പർച്ചേസിന് 10,000 രൂപയുടെ ഇളവും കമ്പനി നൽകുന്നുണ്ട്. ഇതിനെല്ലാം പുറമെ എക്‌സ്‌ചേഞ്ച് ഓഫറായി 18,000 രൂപയുടെ ഇളവും കമ്പനി നൽകുന്നുണ്ട്. അങ്ങനെയാകുമ്പോൾ വെറും 21,999 രൂപയ്ക്ക് ഗൂഗിളിന്റെ പ്രീമിയം ഫോൺ സ്വന്തമാക്കാൻ കഴിയും.
Google Pixel 2 receives major price cut on Flipkart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here