നിവിൻ പോളിയെ ദുൽഖർ എന്ന് പരിചയപ്പെടുത്തി ചാനൽ അവതാരക; വീഡിയോ വൈറൽ

റിച്ചിയിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങിയ നിവിൻ പോളിയുടെ അഭിമുഖ വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. നിവിൻ പോളിയെ ദുൽഖർ സൽമാൻ എന്ന പരിചയപ്പെടുത്തിയാണ് അവതാരക അഭിമുഖം തുടങ്ങുന്നത്. ഏതാനും സെക്കൻഡുകൾ അടങ്ങുന്ന ഈ ഭാഗം മാത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
എന്നാൽ നിവിൻ പോളിയെയും കാണികളെയും പറ്റിക്കാൻ വേണ്ടിയുള്ള അവതാരകയുടെ പദ്ധതിയായിരുന്നു അത്. എന്നാൽ നിവിൻ ഭാവഭേദമൊന്നും കൂടാതെ അവതാരകയെ നോക്കിചിരിച്ചതെയുള്ളു. നല്ല അഭിനയം, നിങ്ങൾക്ക് സിനിമയിൽ ഒരു കൈ നോക്കിക്കൂടെയെന്ന് നിവിൻ അവതാരകയോട് ചോദിച്ചു. വേറെ ആരെയെങ്കിലുമാണ് താൻ ഇങ്ങനെ പരിചയപ്പെടുത്തിയതെങ്കിൽ പരിപാടിയിൽ നിന്നും അപ്പോൾ തന്നെ ഇറങ്ങിപ്പോയേനെയെന്നും നിവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ഈ എളിമയാണെന്നും അവതാരക പ്രതികരിച്ചു.
channel anchor introduces nivin pauly as dulqar salman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here