രാജസ്ഥാനിൽ മുസ്‌ലിം യുവാവിനെ തീയിട്ടു കൊന്നു

ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിൽ മുസ്‌ലിം തൊഴിലാളിയെ തീയിട്ടു കൊന്നു. രാജസ്ഥാനിലെ രജ്‌സമന്ദ് ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇയാളെ അടിച്ച് അവശനാക്കുന്നതും പിന്നീട് തീ കൊളുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.
പശ്ചിമബംഗാളിലെ മാൽദ ജില്ലയിൽ നിന്നുള്ള മുഹമ്മദ് അഫ്‌റാസുൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഇയാളുടെ കുടുംബവും കൂടെയുണ്ട്.
അഫ്‌റാസിനെ മർദ്ദിക്കുന്നതായി ദൃശ്യങ്ങളിൽ കണ്ട ശംഭുലാൽ രെഗാർ എന്നയാളെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ശംഭുലാലിന്റെ സുഹൃത്താണ് വീഡിയോ എടുത്തത്.
ജോലിയുണ്ടെന്നു പറഞ്ഞാണ് ശംഭുലാൽ അഫ്‌റാസിനെ കൊണ്ടു പോയത്. കിന്നീട് ശംഭുലാൽ ഇയാളെ മഴുകൊണ്ട് മർദ്ദിക്കുകയും തീയിടുകയുമായിരുന്നു. തന്നെ ഒന്നും ചെയ്യല്ലേ എന്ന് അഫ്‌റാസ് കേണപേക്ഷിക്കുന്നതും സഹായത്തിനായി കരയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ശംഭുലാലിന്റെ സഹോദരിയുമായി പ്രണയബന്ധമുണ്ടെന്ന് ആരോപിച്ചാണ് കൊലപാതകമെന്നാണ് റിപ്പോർട്ട്. അതേസമയം, കൊലപാതകത്തിന്റെ കാരണമെന്താണെന്നറിയില്ലെന്നാണ് പൊലിസ് നൽകുന്ന വിശദീകരണം.
Muslim man hacked and set on fire alleging love jihad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here