ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു

കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ വിവാഹം കഴിക്കുന്നു. ലണ്ടനില്‍ നാടകനടനായി പ്രവര്‍ത്തിക്കുന്ന മൈക്കിള്‍ കോര്‍സലേയെയാണ് വിവാഹം കഴിക്കുന്നതെന്നാണ് സൂചന. കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയതായാണ് വിവരം. ശ്രുതിയും മൈക്കിളും തമിഴ് നടന്‍ ആദവ് കണ്ണദാസന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒരുമിച്ചെത്തിയത് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ശ്രുതി അഭിനയിക്കുന്ന ചിത്രങ്ങളുടെ സെറ്റുകളിലും സിനിമാ പ്രചരണ പരിപാടികളിലും സ്ഥിരമായി മൈക്കിള്‍ എത്താറുണ്ട്. ലണ്ടനിലെ ഡ്രാമ സെന്‍ററില്‍ നിന്ന് ബിരുദം നേടിയ മൈക്കിള്‍ വിവിധ തിയേറ്റര്‍ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. ആദവ് കണ്ണദാസിന്റെ വിവാഹത്തിന് പരമ്പരാഗത വേഷത്തിലാണ് ഇരുവരും എത്തിയത്. ഈ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here