ഇതാണ് ചിമ്പുവിന്റെ പുതിയ രൂപം

സിനിമാ ലോകത്ത് ചിമ്പുവിന് ഇപ്പോള്‍ അത്ര നല്ല സമയം അല്ല. എഎഎ എന്ന ചിത്രത്തിന്റെ ബ്രഹ്മാണ്ഡ തോല്‍വിയ്ക്ക് ശേഷം ചിത്രത്തിന്റെ നിര്‍മ്മാതാവ് ചിമ്പുവിനെതിരെ രംഗത്ത് വന്നതുമെല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ ചിമ്പുവിന് കഷ്ടകാലമാണ്. നിര്‍മ്മാതാവ് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അതിനെതിരെ ചിമ്പു രംഗത്ത് വരികയുണ്ടായില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സക്ക പോടു പോടു രാജ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് ചിമ്പുവിനെ കണ്ട ആരാധകര്‍ ഞെട്ടി. ചിമ്പുവിനെ ഈ രൂപത്തില്‍ ഇതുവരെ ആരും കണ്ടിരിക്കില്ല. അത്ര ശരീരഭാരമാണ് ചിമ്പുവിന് ഇപ്പോള്‍. സിനിമയുടെ തോല്‍വില്‍ ഡിപ്രഷനടിച്ച് വേണ്ടാത്ത ശീലങ്ങള്‍ക്ക് പിന്നാലെ പോയാണ് ഈ തടിയെന്ന് കരുതേണ്ട. ഇത് മണിരത്നത്തിന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ചിമ്പുവിന്റെ മേക്ക് ഓവറാണ്.
വേദിയില്‍ വച്ച് ആരാധകരോട് ചിമ്പു ക്ഷമയും പറഞ്ഞു. എഎഎ എന്ന സിനിമ വിജയിച്ചില്ല. അത് പരാജയപ്പെട്ടതില്‍ വിഷമം ഇല്ല അത് ആരാധകര്‍ക്ക് വേണ്ടി ചെയ്ത ചിത്രമായിരുന്നു. അതില്‍ നിര്‍മ്മാതാവിന് നഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ പുറത്തിങ്ങുന്നതിന് മുമ്പോ, ഒരാഴ്ചയ്ക്ക് ശേഷമോ പറയുന്നത് മനസിലാക്കാം. എന്നാല്‍ ആറ് മാസത്തിന് ശേഷം ആരുടെയെങ്കിലും വാക്ക് കേട്ട് ഇങ്ങനെ സംസാരിക്കുന്നതില്‍ വിഷമം ഉണ്ട്. ഞാന്‍ നല്ലവനാണെന്ന് പറയുന്നില്ല. തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ആ തെറ്റുകള്‍ക്ക് ഈ വേദിയില്‍ വച്ച് മാപ്പ് പറയുന്നു. ചെയ്ത തെറ്റ് എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. എന്നാല്‍ അതൊന്നും എന്നെ അഭിനയിക്കുന്നതില്‍ നിന്നോ ആരാധകരെ രസിപ്പിക്കുന്നതില്‍ നിന്നോ തടയുന്നതിന്റെ കാരണമല്ല എന്നാണ് ചിമ്പു വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here