തെരച്ചിൽ തുടരണമെന്ന് സർക്കാർ

ഓഖി ചുഴലിക്കാറ്റിൽ കടലിൽ കാണാതായവരെ കണ്ടെത്തുന്നതിന് കപ്പലുകൾ ഉപയോഗിച്ചുള്ള തെരച്ചിൽ പത്ത് ദിവസം കൂടി തുടരണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങൾക്കും കോസ്റ്റ് ഗാർഡിനും സന്ദേശം അയച്ചു.
കൂടുതൽ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാ സീതാരമനെയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെയും കാണുന്നുണ്ട്. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ മൃതദേഹങ്ങൾ ഒഴുകുന്നതായുള്ള പ്രചാരണങ്ങൾ തീരത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും കാണാതായ ആളുകളുടെ കൃത്യമായ വിവരം ലഭിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here