സുരേഷ് ഗോപിയ്ക്ക് മുന്‍കൂര്‍ ജാമ്യം

നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിയ്ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മൂന്ന് ആഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കണമെന്നും നോട്ടീസ് നൽകുന്ന മുറയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത് വൻതുക നികുതി വെട്ടിച്ചെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് എടുത്ത കേസിലാണ് സുരേഷ് ഗോപി മുൻ കൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. കേരളത്തിൽ മോട്ടോർ വാഹന നിയമം ലംഘിച്ചാൽ 100 രൂപയേ പിഴ ഉള്ളുവെന്നും തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് സുരേഷ് ഗോപിയുടെ വാദം. തനിക്ക് തമിഴ്നാട്ടിൽ കൃഷിയുണ്ടെന്നും ഒരു ഓഡി കാർ ഈ ആവശ്യത്തിനാണ് ഓടുന്നത് .ഈ കാർ കേരളത്തിൽ കൊണ്ടുവരാറില്ല. രാജ്യസഭാ എം പി എന്ന നിലയിൽ ഒരു കാർ ഡൽഹിയിലാണ്
ഓടുന്നത് .ഡൽഹിയിൽ ആണ് ഓടുന്ന തെങ്കിലും ഈ കാർ സ്ഥിരമായി കൊച്ചിയിൽ ഉണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ പതിവായി സർവീസിംഗ് നടത്തൂന്നുണ്ട്. തെളിവായി ദൃശ്യങ്ങൾ ഉണ്ടന്നും പ്രോ സി ക്യൂഷൻ ചൂണ്ടിക്കാട്ടി. രേഖകൾ വ്യാജമായി ഉണ്ടാക്കിയതാണെന്നും നോട്ടറി അറ്റസ്റ്റ് ചെയ്ത ഒപ്പിൽ വ്യത്യാസമുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here