ഫോര്‍മല്‍-കാഷ്വല്‍ ഷര്‍ട്ടുകളുടെ വിപുല ശേഖരവുമായി നോര്‍ത്ത് റിപബ്ലിക്ക്

ചുരുങ്ങിയ കാലം കൊണ്ട് പ്രശസ്തമായ നോര്‍ത്ത് റിപബ്ലിക്ക് ബ്രാന്റ് ഫോര്‍മല്‍ കാഷ്വല്‍ ഷര്‍ട്ടുകളുടെ വിപുലമായ ശ്രേണി വിപണിയില്‍ ഇറക്കുന്നു. അഞ്ച് വയസ് പ്രായമുള്ള കുട്ടികള്‍ക്ക് മുതലുള്ള ഷര്‍ട്ടുകളുമായാണ് നോര്‍ത്ത് റിപബ്ലിക്ക് വിപണിയില്‍ സാന്നിധ്യം അറിയിച്ചത്. മുന്തിയ അസംസ്കൃത വസ്തുക്കള്‍, ഡിസൈനുകള്‍, നിറം, മങ്ങാത്ത തുണി എന്നിവയാണ് ഈ ബ്രാന്റിനെ ഉപഭോക്താക്കളുടെ പ്രിയ ബ്രാന്റാക്കി മാറ്റിയത്. കോട്ടണ്‍ റിച്ച്, കോട്ടണ്‍, സെമി കോട്ടണ്‍, ലിനന്‍, ഡെനിം, ഇന്റിഗോ, ചെക്സ് എന്നിവയില്‍ തുടങ്ങുന്ന ഷര്‍ട്ടുകളുടെ വില 999ലാണ് ആരംഭിക്കുന്നത്. 2020ല്‍ 500കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യം വച്ചാണ് കമ്പനി ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. പാന്റുകളും വിപണിയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
north republic
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here