മൂന്നാറിൽ വീണ്ടും വൻ സ്പിരിറ്റ് വേട്ട

മൂന്നാറിൽ വീണ്ടും വൻ സ്പിരിറ്റ് വേട്ട. കന്നാസുകളിൽ സൂക്ഷിച്ച 384 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. ക്രിസ്മസ് പുതുവൽസര നാളുകളിൽ തോട്ടംതൊഴിലാളികളെ കേന്ദ്രീകരിച്ച് വിൽപന നടത്താൻ സൂക്ഷിച്ച സ്പിരിറ്റാണ് പിടികൂടിയത്.
ക്രിസ്മസ്പുതുവൽസര ആഘോഷ നാളുകൾ ലക്ഷ്യമിട്ട് തോട്ടം മേഖലയിൽ വൻതോതിൽ സ് പിരിറ്റ് ശേഖരമെത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. ഗുണ്ടുമല കടുകുമുടി ഡിവിഷനിൽ നടത്തിയ പരിശോധനയിൽ കന്നാസുകളിൽ സൂക്ഷിച്ചിരുന്ന 384 ലിറ്റർ സ്പിരിറ്റാണ് കണ്ടെടുത്തത്.
തേയിലത്തോട്ടത്തിലെ കുറ്റിക്കാട്ടൽ ഒളിപ്പിച്ച നിലയിലും കുഴിച്ചിട്ട നിലയിലുമായിരുന്നു കന്നാസുകൾ. മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
spirit seized from munnar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here