തീ പിടിച്ച 23 നില കെട്ടിടത്തിൽ നിന്നും അതിസാഹസീകമായി രക്ഷപ്പെടുന്ന യുവാവ്; വീഡിയോ

തീ പിടിച്ച 23 നില കെട്ടിടത്തിൽ നിന്നും യുവാവ് അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോ പുറത്ത്. ചൈനയിലെ ചോങ്കിങ് സിറ്റിയിലെ റസിഡൻസ് അപ്പാർട്ട്‌മെന്റിൽ ഉണ്ടായ തീപിടുത്തത്തിനിടെയാണ് സംഭവം. തീപിടുത്തത്തിൽ നിന്നും രക്ഷപ്പെടാനായി ഒരാൾ 23 നില കെട്ടിടത്തിൽ നിന്നും തൂങ്ങിയിറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഡിസംബർ 13 നാണ് സംഭവമുണ്ടായത്. തീപിടുത്തമുണ്ടായ നിലയുടെ പുറത്തുള്ള കമ്പിയിൽ സാഹസികമായി തൂങ്ങിയാടി താഴേനിലയിലെ ഗ്ലാസ് തകർത്ത് അകത്തുകടക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.
അതേസമയം അവിടെയെത്തിയ രക്ഷാപ്രവർത്തകർ ജനൽചില്ല് പൊട്ടിച്ച് ഇയാളെ മുറിക്കുള്ളിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. നിസാരപരുക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
man hangs off building to escape fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here