പി വി അന്‍വറിന്റെ നികുതിവെട്ടിപ്പിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്

പി വി അന്‍വറിന്റെ നികുതിവെട്ടിപ്പിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. തൃക്കലങ്ങോട് പഞ്ചായത്തിലെ സില്‍സില പാര്‍ക്കിലെ തൊഴില്‍ നികുതി അടയ്ക്കാത്തതിന്റെ രേഖകളാണ് പുറത്ത് വന്നത്. പാര്‍ക്ക് ആരംഭിച്ച് അഞ്ച് വര്‍ഷമായിട്ടും എംഎല്‍എ ഒരു രൂപ പോലും നികുതിയിനത്തില്‍ അടച്ചില്ല. പാര്‍ക്കിന്റെ വിനോദ നികുതിവെട്ടിപ്പ് പിടികൂടിയത് സിഐജി ഓഡിറ്റ് വിഭാഗമാണ്. നികുതി വെട്ടിപ്പ് പിടികൂടിയതോടെ എംഎല്‍എ പിഴയടച്ചത് അഞ്ച് ലക്ഷം രൂപ അടച്ച് തടിയൂരിയെങ്കിലും ഇതിന് ശേഷമാണ് പിവി അന്‍വര്‍ എംഎല്‍എ പാര്‍ക്കിന് ലൈസന്‍സ് എടുത്തത്. മെട്രോ വില്ലേജിലെ മറ്റ് കെട്ടിടങ്ങളുടെ നികുതി പിരിക്കുന്നതില്‍ വീഴ്ച്ച പറ്റിയെന്നും സിഐജി റിപ്പോര്‍ട്ടില്‍ ഉണ്ട്.
pv anwar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here