ശല്യക്കാരെ ഒഴിവാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്

ഫേസ്ബുക്കിലെ ശല്യക്കാരെ ഒഴിവാക്കാൻ പുതിയ ഫീച്ചർ എത്തുന്നു. ന്യൂസ് ഫീഡിൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന സ്‌നൂസ് ഫീച്ചറാണ് ഫോസ്ബുക്ക് അവതരിപ്പിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ഇത് സംബന്ധിച്ച് വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുന്നത്.
ഫീച്ചറനുസരിച്ച് ഫേസബുക്കിൽ ശല്യക്കാരെന്ന് തോന്നുന്ന വ്യക്തികളെ താൽകാലികമായി അൺഫോളോ ചെയ്യാം. വ്യക്തിയെ തന്നെയാകണമെന്നില്ല, ഗ്രൂപ്പോ, പേജോ ഇത്തരത്തിൽ അൺഫോളോ ചെയ്യാം. എന്നാൽ 30 ദിവസം മാത്രമായിരിക്കും ഇത്തരത്തിൽ അൺഫോളോ ചെയ്യാൻ സാധിക്കുക.
ഒരു പോസ്റ്റ് അൺഫോളോ ചെയ്യുന്നതിനായി അതിന്റെ വലത് വശത്ത് ക്ലിക്ക് ചെയ്തത ശേഷം സ്‌നൂസ് എന്ന ഓപ്ഷൻ സെലക്ട് ചെയ്താൽ മതി. 30 ദിവസത്തേക്ക് പിന്നീട് ആ വ്യക്തിയിൽ നിന്നോ, പേജിൽ നിന്നോ പോസ്റ്റുകൾ ലഭ്യമാവില്ല.
ഫേസ്ബുക്കിന്റെ പ്രൊഡക്ട് മാനേജർ ശ്രുതി മുരളിധരനാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അടുത്തയാഴ്ച തന്നെ പുതിയ ഫീച്ചർ ഇന്ത്യയിൽ ലഭ്യമാവുമെന്ന് ശ്രുതി അറിയിച്ചു.
facebook to introduce snooze button soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here