1993ന് ശേഷം തിയോഗില്‍ ചെങ്കൊടി പാറിച്ച് രാകേഷ് സിങ്ഹ

24വര്‍ഷങ്ങള്‍ക്ക് ശേഷം ഹിമാചലില്‍ ചെങ്കൊടി പാറിച്ച് രാകേഷ് സിങ്ഹ. 1993ലും ഇദ്ദേഹം ഇവിടെ ജയിച്ചിരുന്നു. 2131 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാകേഷ് സിംഗയുടെ വിജയം.
പാർട്ടിയുടെ മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ ഹിമാചൽ പ്രദേശ് കർഷക സംഘം സെക്രട്ടറിയുമായ സഖാവ് രാകേഷ് സിങ്ഹ കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റായ തിയോഗിലാണ് അവിസ്മരണീയ വിജയം നേടിയിരിക്കുന്നത്. രാകേഷ് സിങ്ഹയുടെ നേതൃത്വത്തില്‍ നടന്ന കർഷകസമരങ്ങളാണ് ഈ വിജയത്തിന് അടിസ്ഥാന ശിലപാകിയതെന്നത് നിസ്സംശയം പറയാം.
ഹിമാചൽ പ്രദേശിൽ ആപ്പിൾ കർഷകരുടെയടക്കം സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകിയപ്പോൾ അതിന്റെ തലപ്പത്തുണ്ടായിരുന്ന നേതാവാണ് സഖാവ് രാകേഷ് സിങ്ഹ. നോട്ട് നിരോധന സമയത്തും ജി.എസ്.ടി ബില്ലിലെ അപാകതകളിന്മേലും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വന്ന സമരങ്ങള്‍ ശ്രദ്ധേയമായിരുന്നു.
rakesh simha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here