ഒരു ഡാന്‍സ് ട്രൂപ്പ് ഉണ്ടാക്കിയ കഥ, വേറിട്ട മ്യൂസിക്കല്‍ ഡാന്‍സുമായി ദ ഗോള്‍ഡന്‍ വാക് വേ വരുന്നു
ഒരു കോളേജില്‍ ഒരു ഡാന്‍സ് ട്രൂപ്പിന് രൂപം നല്‍കുക, വര്‍ഷങ്ങള്‍ക്ക് ശേഷം ആ കാലഘട്ടത്തെയും പോരാട്ടങ്ങളേയും ഒരു ഷോര്‍ട്ട് ഫിലിമിലൂടെ പങ്ക് വയ്ക്കുക!! തിരുവനന്തപുരത്തുകാരന്‍ നവനീത് നാനി ഇത്തരം ഒരു ഉദ്യമത്തിന് പിന്നാലെയാണ്. ദ ഗോള്‍ഡന്‍ വാക് വേ എന്ന അത്ര ഹ്രസ്വമല്ലാത്ത ഹ്രസ്വ ചിത്രം ആ കാലഘട്ടത്തെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ച് കഴിഞ്ഞു. ന്യൂ ഇയര്‍ റിലീസായി ഗോള്‍ഡന്‍ വാക് വേ നമുക്ക് മുന്നിലേക്ക് എത്തും.
2012ല്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ ഇന്നും വേരുകളുള്ള ഒരു ഡാൻസ് ട്രൂപ്പ് തുടങ്ങിയിരുന്നു. അന്ന് അക്കൂട്ടത്തിൽ ഒരാളായിരുന്ന നവനീത് തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ശ്രമങ്ങളെ ഒരു സിനിമയുടെ രൂപത്തിൽ പ്രേക്ഷകരോട് പറയുന്നത്. കോളേജിലെ ആ ഡാന്‍സ് ട്രൂപ്പിൽ ഇന്നുള്ള പുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് സിനിമയിലെ അഭിനേതാക്കള്‍.

നവനീത് നാനി-
ലൈഫ് പെര്‍ഫോമന്‍സും, ചടുല നൃത്തങ്ങളും, ദൃശ്യമികവിനോടൊപ്പം മികച്ച സൗണ്ട് ക്വാളിറ്റിയുമൊക്കെയായി ഒരുങ്ങിയാണ് ദ ഗോള്‍ഡന്‍ വാക്ക് വേ പ്രേക്ഷകരെ തേടിയെത്തുകയെന്ന് നവനീത് പറയുന്നു. നവനീതിന്റെ ആദ്യ സംരംഭമാണിത്. ഡാന്‍സ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് ആദ്യമായാണ് ഇത്തരത്തിലൊരു വിഷയം ഹ്രസ്വചിത്രത്തിന് അടിസ്ഥാനമാകുന്നതെന്ന് നവനീത് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here