മുന്‍ എംഎല്‍എ സെല്‍വരാജും ഗണ്‍മാനും അറസ്റ്റില്‍

വീടിന് സ്വന്തമായി തീയിട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കേസ് കൊടുത്ത സംഭവത്തില്‍ മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജും ഗണ്‍മാന്‍ പ്രവീണ്‍ ദാസും അറസ്റ്റില്‍. 2012ല്‍ സ്വന്തം വീട് വിറ്റ് കള്ളക്കേസ് കൊടുത്ത കേസിലാണ് നടപടി.
കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സെല്‍വരാജ് തന്റെ നെടിയാങ്കോട്ടെ ദിവ്യ സദനം എന്ന വീടിന് തീ വച്ചത്. തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ലോക്കല്‍ സെക്രട്ടറി വി താണുപിള്ള എന്നിവരുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്റെ വീടിന് തീ വച്ചുവെന്ന് കാണിച്ച് കേസ് നല്‍കുകയായിരുന്നു. അന്വേഷണം നടക്കവെ കടലാസിന് തീയിട്ടപ്പോള്‍ അബദ്ധത്തില്‍ തീപിടിച്ചതാകാമെന്ന് സെല്‍വരാജ് വ്യക്തമാക്കിയെങ്കിലും തീപിടുത്തതില്‍ വീടിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന പോലീസ് ടെന്റിന് തീപിടിച്ചതിനാല്‍ അന്വേഷണം പാതി വഴിയില്‍ നിറുത്താനാകില്ലായിരുന്നു.
വിശദമായ അന്വേഷണത്തിന് ശേഷമാണ് സെല്‍വരാജ് കുറ്റക്കാരനാണെന്ന് പോലീസ് കണ്ടെത്തിയത്. തീവച്ചശേഷം ഗണ്‍മാന്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. താന്‍ വേളാങ്കണ്ണിയിലായിരുന്നുവെന്നാണ് പോലീസിനോട് സെല്‍വരാജ് അന്ന് വ്യക്തമാക്കിയത്. എന്നാല്‍ അന്വേഷണത്തില്‍ സെല്‍വരാജ് നാട്ടില്‍ തന്നെയുണ്ടായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
selvaraj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here