Advertisement

തന്നെയും മഞ്ജുവിനേയും ചേര്‍ത്ത് അപവാദം പറഞ്ഞത് ദിലീപെന്ന് ശ്രീകുമാര്‍ മേനോന്‍

December 20, 2017
1 minute Read
sreekumar menon

തന്നെയും മഞ്ജു വാര്യരേയും ചേര്‍ത്ത് അപവാദം പറഞ്ഞ് ഉണ്ടാക്കിയത് ദിലീപാണെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ മൊഴിയിലെ പ്രസക്ത ഭാഗങ്ങളാണിത്. ആന്റണി സോണിയുടെ സൈറാ ഭാനു എന്ന ചിത്രത്തില്‍ നായകന്മാരെ പിന്തിരിപ്പിച്ചത് കാരണമാണ് നായകന് പകരമായി അമലയെ അവതരിപ്പിക്കേണ്ടി വന്നത്. മഞ്ജുവിനെ അമ്പലത്തിലും മറ്റും ഡാന്‍സി് കൊണ്ട് പോയപ്പോള്‍ ദിലീപ് മോശമായി സംസാരിച്ചു. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമായിരുന്നില്ല. മഞ്ജുവിന്റെ സിനിമയില്‍ ഇപ്പോഴത്തെ വളര്‍ച്ച ദിലീപിന് ദഹിക്കുന്നില്ല.ഒടിയന്‍, മഹാഭാരതം എന്നീ സിനിമകള്‍ പ്രൊഡ്യൂസ് ചെയ്യാനിരുന്നത് കാര്‍ണിവല്‍ ഗ്രൂപ്പാണ്. എന്നാല്‍ ദിലീപ് ഇടപെട്ട് കാര്‍ണിവല്‍ ഗ്രൂപ്പിനെ പിന്തിരിപ്പിച്ചു.ഒടിയന്‍ രണ്ടാമൂഴം എന്നീ സിനിമകളുടെ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറിയത് ദിലീപ് കാരണമല്ല എന്ന് മോഹന്‍ലാലിനേയും മറ്റുള്ളവരേയും ബോധ്യപ്പെടുത്തുന്നതിന് ആന്റണി പെരുമ്പാവൂര്‍ വഴി ദിലീപ് ശ്രമിച്ചതായി അറിയാമെന്നും ശ്രീകുമാര്‍ മേനോന്റെ മൊഴിയില്‍ പറയുന്നുണ്ട്.

കാവ്യയാണ് മ‍ഞ്ജുവിന്റെ വിവാഹ ബന്ധം തകര്‍ത്തതെന്ന് മഞ്ജു എന്നോട് പറഞ്ഞിട്ടുണ്ട്. മഞ്ജുവിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ താനാണെന്നുള്ളത് കൊണ്ട് ഞാനും മഞ്ജുവും തമ്മില്‍ നല്ല രീതിയിലുള്ള ബന്ധം തുടര്‍ന്ന് വരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചാരണം നടത്തി. ദിലീപിന് കുടില ബുദ്ധി ഉണ്ടെന്നും വളഞ്ഞ വഴി സ്വീകരിക്കുമെന്നും സിനിമയിലെ എല്ലാവര്‍ക്കും പരക്കെ ധാരണയുണ്ടെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്.

sreekumar menon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top